Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാട്ടര്‍അതോറിറ്റിയുടെ ജലേതര...

വാട്ടര്‍അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കും:  മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിലെ ആദ്യ പദ്ധതി ആലപ്പുഴയിലെ കൊമ്മാടിയില്‍ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ജലസംഭരണികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജല അതോറിറ്റിക്ക് സാമ്പത്തിക ബാധ്യതകള്‍ക്കനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം, കറന്റ് ചാര്‍ജ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കൊക്കെ ധാരാളം പണം കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജല അതോറിറ്റിക്ക് കീഴിലുള്ള ഭൂമിയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജലേതര വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇതിലെ ആദ്യപദ്ധതി ആലപ്പുഴ ജില്ലയിലെ കൊമ്മാടിയില്‍ നടപ്പാക്കും.

കൊമ്മാടിയിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ച് രണ്ടര ഏക്കര്‍ വരുന്ന ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസ് സ്ഥാപിക്കുമെന്ന് കൊമ്മാടിയില്‍ ജലസംഭരണി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.

എം എല്‍ എ യുടെ മികച്ച ഇടപെടല്‍ മൂലമാണ് ഇവിടെ വേഗം നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിക്കാനായതെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു വരുകയാണ്. അതേസമയം സമുദ്രജല നിരപ്പ് ഉയര്‍ന്നു വരുകയുമാണ്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനാണ് ശ്രമം. സുസ്ഥിര സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ച് ട്രീറ്റ് ചെയ്ത് കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇപ്പോള്‍ സംസ്ഥാനത്തെ 37 ലക്ഷത്തിലധികം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി, ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതായും എല്ലാ കുടുംബങ്ങളിലു ഉടന്‍ കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി...

സെറ്റിൽ ​ഗുണ്ടാ ആക്രമണം : പ്രൊഡക്ഷൻ മാനേജർക്കു പരിക്ക്

കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനെ ക്രൂരമായി മർദിച്ചു.കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്.സാരമായി പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -