Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsആത്മാഭിമാനവും വ്യക്തിത്വവും...

ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്:  ഹൈക്കോടതി

തൃശൂർ : അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്  ഹൈക്കോടതി. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍. വിവാഹബന്ധം നിലനില്‍ക്കെ യുവതിക്ക് കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017ലാണ് യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നത്. അതിനാൽ ജനനസര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവര്‍ഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭര്‍ത്താവും കരുതിയിരുന്നത്.

എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2023-ല്‍ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു ജീവിതം തുടങ്ങി.

പിന്നീട് ആദ്യഭര്‍ത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ആദ്യ ഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.

ആറുവര്‍ഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്ന് അറിഞ്ഞത് വേദനിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ഭാവിയെ കരുതി ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് പേരുമാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യ ഭര്‍ത്താവും അറിയിച്ചു.

മാന്യമായ ഈ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റംവരുത്താന്‍ അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ‘ദാമ്പത്യവിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും, ഹര്‍ജിയില്‍ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും’ കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 01-10-2024 Sthree Sakthi SS-435

1st Prize Rs.7,500,000/- (75 Lakhs) SK 115043 (KATTAPPANA) Consolation Prize Rs.8,000/- SA 115043 SB 115043 SC 115043 SD 115043 SE 115043 SF 115043 SG 115043 SH 115043 SJ...

ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി : പാകിസ്താനിലെ ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -