വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയമുറപ്പിച്ചു. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്.
തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെ.ഡി വാൻസ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ചരിത്ര വിജയത്തിൽ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു .