പത്തനംതിട്ട: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക് മാർച്ചും ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ നൽകുക, അപരിഷ്കൃതമായ എൻ എം എം എസ് -ജിയോടാഗ് ഒഴിവാക്കുക, 600 രൂപ കൂലി നൽകുക, 200ദിവസം ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും നടത്തിയത്.
ഇരവിപേരൂരിൽ അഡ്വ ആർ സനൽ കുമാർ, റാന്നിയിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, അരുവാപ്പുലം, കടമ്പനാട് കെ.പി ഉദയഭാനു, ആറൻമുള പി ബി സതീഷ് കുമാർ, പള്ളിക്കലിൽ NREG WU സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയി ഫിലിപ്പ്, ഏഴംകുളത്ത് കെ പ്രസന്നകുമാർ, കലഞ്ഞൂരിൽ സൗദാ രാജൻ എന്നിവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലുടനീളമായി പതിനായിര കണക്കിന് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.