Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢിൽ അറസ്റ്റിലായ ...

ഛത്തീസ്ഗഢിൽ അറസ്റ്റിലായ  കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്.

കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയാണ്.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്.

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹിളാ കോൺഗ്രസ് സഹാസ് കേരള യാത്ര നാളെ തിരുവല്ലയിൽ

തിരുവല്ല : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ നടത്തുന്ന ഗ്രാമതലങ്ങളിലൂടെയുള്ള മഹിളാ സഹാസ് യാത്ര നാളെ തിരുവല്ല ബ്ലോക്കിലെ പഞ്ചായത്തുകളിലും, നഗരസഭയിലും പര്യടനം നടത്തും. കടപ്ര മണ്ഡലത്തിലെ ആലുംതുരുത്തി ജംഗ്ഷനിൽ...

കൊല്ലം – എറണാകുളം  മെമു ട്രെയിൻ സർവീസ് ആരംഭിച്ചു

തിരുവല്ല : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്  റെയിൽവെയുടെ കൊല്ലം - എറണാകുളം സ്പെഷൽ മെമു ട്രെയിൻ സര്‍വീസിന്  തുടങ്ങി. കോട്ടയം വഴിയാണ് എട്ടു കോച്ചുകളുള്ള മെമു സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌...
- Advertisment -

Most Popular

- Advertisement -