കോന്നി : മെഡിക്കല്‍ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത്. ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കോളേജിന് സമീപത്തെ വാടക കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ വെക്തമായിട്ടില്ല. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.