Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiശ്രീജേഷിന് ഹോക്കി...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നത്.

രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യയുടെ പ്രഖ്യാപനം.ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16–ാം നമ്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പത്തനംതിട്ട: തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 18, 21 തീയിതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 13 ന് രാവിലെ...

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 5052 പരാതികള്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷനിലൂടെ  ജില്ലയിൽ ഇതുവരെ ലഭിച്ചത് 5052 പരാതികള്‍. 4939 പരാതികള്‍ പരിഹരിച്ചു. 10 പരാതികളില്‍...
- Advertisment -

Most Popular

- Advertisement -