Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം തുറമുഖത്തിന്റെ...

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും.കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പിന് വേണ്ടി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കരൺ അദാനിയും ചടങ്ങിന്റെ ഭാഗമാകും.

ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ട് 3.15 ഓടെ വിഴിഞ്ഞം തീരം വിടും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. ഔദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലൻ (27) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം .മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന...

എംപോക്സ് : ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര...
- Advertisment -

Most Popular

- Advertisement -