തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ശ്രീദേവി എൻ എസ് എസ് വനിതാ സമാജം ഓണാഘോഷം നടത്തി. കരയോഗം പ്രസിഡൻറ് വി കെ മുരളിധരൻ നായർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് അംബിക അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ബിന്ദു രാജേഷ് പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും തിരുവാതിരകളിയും തുടർന്ന് ഓണ സദ്യയും നടന്നു.






