മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവുo 1233 മത് ദിവസത്തെ സത്യാഗ്രഹ സമരവും ഒരുമിച്ചു സമര പന്തലിൽ നടന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരത്തെ ചവട്ടി താഴ്ത്താൻ ശ്രമിക്കുന്തോറും മഹാബലിയെപ്പോലെ സമരം ഉയർത്തു വരുമെന്ന് സമരo ഉത്ഘാടനം ചെയ്ത സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.
നൂറു കണക്കിന് വരുന്ന സമര പോരാളികൾക്കെതിരെ എടുത്തിരിക്കുന്ന കള്ള കേസുകൾ പിൻ വലിക്കാൻ തയ്യാറാവാത്ത സർക്കാർ തിരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെടുമെന്ന് അദ്ദേഹപറഞ്ഞു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ മിനി കെ ഫിലിപ്പ് ഓണസന്ദേശം നൽകി. സേവ്യർ ജേക്കബ്,എ ജി അജയകുമാർ, റോയ് മുക്കാടൻ, കൃഷ്ണൻ നായർ, തങ്കച്ചൻ ഇളവുമ്മൂട്ടിൽ, സോജൻ ജോസഫ്, എ റ്റി വര്ഗീസ്, റെജി, സാജൻ കൊരണ്ടിത്തറ എന്നിവർ പ്രസംഗിച്ചു.പായസവും മധുര പലഹാരങ്ങളും വിതരണം നടത്തി.






