Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രിയിൽ ...

ബിലീവേഴ്സ് ആശുപത്രിയിൽ  ഏകദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 18  അന്താരാഷ്ട്ര സാമൂഹ്യ സേവന ദിനം – ന് മുന്നോടിയായി, റിനൈസൻസ് എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് സാമൂഹ്യപ്രവർത്തകരുടെ സ്വാധീനവും സേവനവും മെച്ചപ്പെടുത്തുക വഴി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മൂല്യവത്തായ പരിചരണവും പിന്തുണയും നൽകുക എന്ന ലക്ഷ്യവുമായാണ് ഏകദിന ശില്പശാല നടന്നത്.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ  ഫാ സിജോ പന്തപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷനായി. ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യ പ്രഭാഷണം നിർവഹിച്ച പരിപാടി ബാംഗ്ലൂർ സെൻറ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് മെഡിക്കോ സോഷ്യൽ വർക്ക് വിഭാഗം മേധാവി   സച്ചിൻ കെ തോമസ് ഉദ്ഘാടനം ചെയ്തു.

കോട്ടയം ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ ഐപ്പ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി  ആൻ ജോർജ്, കോ ഓർഡിനേറ്റർ  ബ്ലെൻസി ഡയാന ജോൺ എന്നിവർ പ്രസംഗിച്ചു.

വെല്ലൂർ സിഎംസി റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ ഗുരു നാഗരാജൻ, കളമശ്ശേരി രാജഗിരി ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ പി ഓ ജോർജ് അടക്കമുള്ള ആരോഗ്യ സാമൂഹ്യ സേവനരംഗത്തെ പ്രഗത്ഭർ  ശില്പശാലയിൽ പ്രഭാഷണം നടത്തി. സാമൂഹ്യ സേവന ബിരുദ – ബിരുദാനന്തര കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളും വിവിധ ആശുപത്രികളിലെ സാമൂഹ്യ സേവന, മെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാരും അടക്കം 150 ഓളം പേർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊഴില്‍മേള

പത്തനംതിട്ട : മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി - 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍...

വിവാഹത്തട്ടിപ്പുകാരി പിടിയിൽ

തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും...
- Advertisment -

Most Popular

- Advertisement -