തിരുവല്ല / പെരിങ്ങര : വിഭാഗീയതകളെ അതിജീവിച്ച് നന്മയാർന്ന മനസ്സുകളുടെ ഒത്തുചേരലാണ് ഓണം എന്നും സ്നേഹത്തിലൂടെ മാത്രമേ ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കൂ എന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ ഇളമൺ മനയിൽ നടത്തിയ സഹനാവവതു എന്ന മാനവ മൈത്രി സംഗമം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാനവികത ദുർബലമാകുന്ന സാഹചര്യങ്ങളിൽ മതാതീതമായ ഇത്തരം കൂട്ടായ്മകൾക്ക് പ്രസക്തി ഏറെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ ഡോ രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാജ്യ സഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രൻ നിർവ്വഹിച്ചു.
സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഇമാം അൽ ഫാഫിസ് മുഹമ്മദ് റിഫാൻ ബാഖവി , ജനറൽ സെക്രട്ടറി ലിനോജ് ചാക്കോ,വൈസ് ചെ’യർമാൻ കെ.സി മാത്യു, എം. സലിം, വൈ എംസിഎ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, ട്രഷറാർ അഡ്വ. മുരളിധരൻ നായർ, പ്രൊഫ. എ.റ്റി ളാത്തറ, സുരേഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.