Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പത്തനംതിട്ട:  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ വിജയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.ജി.ഡി ജില്ലാ കമ്മിറ്റി വിലയിരുത്തി.

ഏവർക്കും സ്നേഹവും, കരുണയും, കരുതലും നൽകിയ ഉമ്മൻ ചാണ്ടി ജനകോടികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സാമൂഹ്യ പ്രവർത്തകൻ എം.ആർ.ജയപ്രസാദ് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
  
സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീ ദേവി എൽ,സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡൻറൻമാരായ പ്രൊഫ.ജി.ജോൺ,അബ്ദുൾ കലാം അസാദ്,അഡ്വ.ഷൈനി ജോർജ്ജ്,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,ജില്ലാ സെക്രട്ടറി അനുപ് മോഹൻ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,നിയോജക മണ്ഡലം പ്രസിഡൻറൻമാരായ രാജു പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാർ കോഴ വിവാദം : അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.ബാർ...

ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകി  കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 6 പേരെ  സൈബർ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകി 3.45 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 6 പേരെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത്...
- Advertisment -

Most Popular

- Advertisement -