Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഐഎസ്ആർഒ യിൽ...

ഐഎസ്ആർഒ യിൽ ഡ്രൈവർമാർക്ക് അവസരം: വിജ്ഞാപനം പുറത്തിറക്കി

ബംഗളുരു: ഐഎസ്ആർഒ യിൽ ഡ്രൈവർ,ടെക്‌നീഷ്യൻ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 61 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമനം താൽക്കാലികമാണെങ്കിലും കരാർ നീട്ടി ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

തസ്തികകളും ഒഴിവുകളും

1.ടെക്നീഷ്യൻ-B

ഇലക്ട്രോണിക്സ് മെക്കാനിക് / അനുബന്ധ ഇലക്ട്രോണിക്സ് ട്രേഡുകൾ – 24 ഒഴിവുകൾ

ഫിറ്റർ – 8 ഒഴിവുകൾ

ഇലക്ട്രീഷ്യൻ – 4 ഒഴിവുകൾ

റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് – 5 ഒഴിവുകൾ

ടർണർ – 1 ഒഴിവ്

മെഷിനിസ്റ്റ് – 2 ഒഴിവുകൾ

മോട്ടോർ വെഹിക്കിൾ മെക്കാനിക് – 1 ഒഴിവ്

ഇലക്ട്രോപ്ലേറ്റർ – 1 ഒഴിവ്

2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-A – 3 ഒഴിവുകൾ

3. സ്റ്റാഫ് കാർ ഡ്രൈവർ-A – 2 ഒഴിവുകൾ

4. ഹെവി വെഹിക്കിൾ ഡ്രൈവർ-A – 10 ഒഴിവുകൾ

ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് ജയവും 3 വർഷത്തെ ലൈറ്റ് മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയവും ആവശ്യമാണ്.

ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് ജയവും 5 വർഷത്തെ ഹെവി മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയവും സാധുവായ ഹെവി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും ആവശ്യമാണ്.ശമ്പളവും പ്രായപരിധിയും

അപേക്ഷകന്റെ പ്രായം 18 മുതൽ 35 വയസ്സ് വരെ ആയിരിക്കണം. പ്രായം കണക്കാക്കുന്നത് 2026 നവംബർ 13. എസ്‌.സി/എസ്‌.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും. ടെക്നീഷ്യൻ തസ്തികയ്ക്ക് 21,700 രൂപ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും.

ഡ്രൈവർമാർക്ക് 19,900 രൂപ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. www.isro.gov.in അല്ലെങ്കിൽ www.ursc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂര്‍ നഗരസഭയിൽ 18 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

അടൂര്‍ : നഗരസഭയിലെ 18 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലില്‍,...

ചെങ്ങന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സരസ്മേളയുടെ  വിളംബരഘോഷ യാത്രയോടനുബന്ധിച്ച് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി നാളെ (18 ) വൈകിട്ട് 5 മണി മുതൽ  എം സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിമൂട് ജംഗ്ഷൻ മുതൽ കല്ലിശ്ശേരി വരെയുള്ള...
- Advertisment -

Most Popular

- Advertisement -