Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപി.എന്‍. പണിക്കര്‍...

പി.എന്‍. പണിക്കര്‍ മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാന്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തിരുവല്ല : മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുന്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി സംസാരിച്ചു.

ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് , സ്‌കള്‍ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് എസ. ലത എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വയനാദിന മാസാചരണവും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ...

വിദ്യാലയങ്ങളുടെ മികവ് ഉറപ്പാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

അടൂർ : വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്  ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -