Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaപള്ളിയോട സേവാ...

പള്ളിയോട സേവാ സംഘം ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ്  സംഘടിപ്പിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ആറന്മുള  വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ്  പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.

നാടിന്റെ നാളകളിലെ വാഗ്ദ്ദാനങ്ങൾ ആകേണ്ട യുവതലമുറ മയക്കുമരുന്നിനും, ലഹരിക്കും അടിമപ്പെട്ടു ജീവിതം നശിപ്പിക്കുന്ന വാർത്തകളും, അക്രമ സംഭവങ്ങളും ദിനംപ്രതി വർദ്ധിക്കുകയാണ്. സർക്കാരിനൊപ്പം രക്ഷിതാക്കളും, സാമൂഹിക സന്നദ്ധ സംഘടനകളും ഈ വിഷയത്തിലുള്ള ബോധവൽക്കരണ പരിപാടികളിൽ സജീവമായി പങ്കാളികളാകണമെന്നും  ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു

പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ വി സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ മുഖ്യ പ്രഭാഷണം നടത്തി. വിജയാനന്ദ വിദ്യാപീഠം മാനേജർ അജയകുമാർ വല്ലുഴത്തിൽ മുഖ്യാതിഥിയായി.

കോർഡിനേറ്റർ എം കെ ശശികുമാർ പാണ്ടനാട്, കെ എസ് സുരേഷ്, കെ ആർ സന്തോഷ്‌, ബി കൃഷ്ണകുമാർ, വിജയകുമാർ, രവീന്ദ്രൻ നായർ,പി ആർ ഷാജി, സി ആർ ജയപ്രകാശ്, പ്രസന്നകുമാർ തൈമറവുംകര, മാലക്കര ശശി എന്നിവർ പ്രസംഗിച്ചു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സനിൽ. എസ്,  റിട്ട. മെഡിക്കൽ ഓഫീസർ ഡോ. സുരേഷ്ബാബു വെൺപാല, സ്കൂൾ പ്രിൻസിപ്പൽ ഡോ: ഗോപകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻബാബുവിൻ്റെ കുടുംബത്തെ  കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

പത്തനംതിട്ട : അന്തരിച്ച കണ്ണുർ എ ഡി എം നവീൻബാബുവിൻ്റെ വീട്  കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പെട്രോൾ പമ്പുകൾക്ക് കഴിഞ്ഞ 25 വർഷത്തിനിടെ നൽകിയ എല്ലാ എൻഓ സികളും...

പ്രതിരോധ സംവിധാനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തുന്നു : 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തിൻറെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ...
- Advertisment -

Most Popular

- Advertisement -