പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. രാജകുടുംബാംഗം കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (83) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ശുദ്ധി ക്രിയകൾക്കു ശേഷം പന്തളം വലിയ കോയിക്കൽ ധർമ ശാസ്താ ക്ഷേത്രം സെപ്തംബർ 22 ന് തുറക്കും.