Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതി...

ശബരിമല യുവതി പ്രവേശന വിഷയത്തിൽ  പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും: എംവി ഗോവിന്ദൻ

പാലക്കാട്: ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു: നാളെ കൊടിയേറും

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റിനു മുന്നോടിയായി കൊടിക്കൂറയുടെയും കൊടിക്കയറിൻ്റെയും സമർപ്പണം നടന്നു. നാളെ വൈകിട്ട് ഏഴിനു തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ഉത്സവത്തിനു കൊടിയേറും. എട്ടിനു സമ്മേളനം മന്ത്രി...

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലോക്‌നാഥ്(14) എന്ന കുട്ടിയെയാണ് രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ അമ്മ കണ്ടെത്തിയത് .കഴുത്തിന്റെ ഒരു ഭാ​ഗത്ത് മുറിവും ശരീരത്തിൽ...
- Advertisment -

Most Popular

- Advertisement -