പരുമല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 മുതൽ 3 നവംബർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനകൾ ഇല്ലിമല പാലത്തിന് ഇടതു പാലം വഴി മാന്നാർ സ്റ്റോർ ജംങ്ഷനിലേക്ക് പോകേണ്ടതാണ്.
തിരുവല്ല, പൊടിയാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ തിക്കപ്പുഴ ജംങ്ഷൻ മുന്നേ വലത്തേക്ക് തിരിഞ്ഞ് ഉപദേശികടവ് പാലം വഴി ഉളപ്പത്ത് അമ്പലം വഴി ആലംതുരുത്തി ജംങ്ഷൻ വഴി പോകേണ്ടതാണ്. തിരിച്ചും പൊടിയാടി – പരുമല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈ റൂട്ട് വഴി പോകണം.
സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് ഹെലിക്യാം പരുമല പള്ളിയിലും പരിസരങ്ങളിലും ഉപയോഗിക്കുവാൻ അനുവാദമുണ്ടായിരിക്കുന്നതല്ലയെ
പുളിക്കീഴ് പോലീസ് അറിയിച്ചു.






