Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനി...

പരുമല തിരുമേനി നവോത്ഥാന വിശുദ്ധന്‍ : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

പരുമല : പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാഹസീക പ്രവര്‍ത്തനങ്ങള്‍ വഴി നിശബ്ദമായ സമൂഹിക മാറ്റത്തിന്  പരിശുദ്ധ പരുമല തിരുമേനി തിരുകൊളുത്തി. പകയും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന സമൂഹത്തില്‍ ക്ഷമയും സഹനവും സ്‌നേഹവും ഉള്‍ക്കൊള്ളുന്ന മുല്യങ്ങള്‍ തിരുമേനി പകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, കെ.വി.പോള്‍ റമ്പാന്‍, മത്തായി ടി. വറുഗീസ്, മനോജ് മാത്യു, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ്, എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന് വിപുലമായ രീതിയിൽ ആചരിക്കും. പുലർച്ചെ  2.30  മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന, തുടർന്ന് 4.30 മുതൽ  6.00 മണി...

അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി.

ശബരിമല: ശബരിപീഠത്തിന് സമീപം അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി. വഴിയില്‍നിന്ന് 25 മീറ്റര്‍ ഉള്ളിലേക്ക് മാറി കാട്ടിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്. മരണകാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം വരും....
- Advertisment -

Most Popular

- Advertisement -