Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്വകാര്യ ബസിൽ...

സ്വകാര്യ ബസിൽ യാത്രക്കാരനെ ആക്രമിച്ചു

കോഴിക്കോട് : സ്വകാര്യ ബസിൽ യാത്രക്കാരനെ മറ്റൊരു യാത്രക്കാരൻ   ആക്രമിച്ചു.മാങ്കാവ് സ്വദേശി നിഷാദിനെയാണ് പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം.

മറ്റൊരു ബസിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് റംഷാദ് .റംഷാദും നിഷാദും ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. നിഷാദിനെ കഴുത്തിനു കുത്തിപ്പിടിച്ച് മൂക്കിനിടിക്കുന്നതും ബസിൽ വലിച്ചെറിയുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റംഷാദിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം : ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ നടന്ന തീപിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു .45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. സ്ഥാപനത്തിലെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ...

വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി : മന്ത്രി ജി ആര്‍ അനില്‍

കോന്നി : വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍...
- Advertisment -

Most Popular

- Advertisement -