Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കെ.എസ്.ആര്‍.ടി.സി....

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ്  ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ  യോഗം

പത്തനംതിട്ട:  കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിപ്പോയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.

പത്തനംതിട്ട – കോയമ്പത്തൂര്‍ ലോ ഫ്‌ലോര്‍ എ.സി. ബസിന് പകരം പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ.സി. സര്‍വ്വീസുകള്‍ ആരംഭിക്കും. പത്തനംതിട്ട – മംഗലാപുരം സൂപ്പര്‍ ഡീലക്‌സ് സര്‍വ്വീസ് മൂകാംബികയിലേക്ക് ദീര്‍ഘിപ്പിക്കുന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുണ്ടക്കയം – പുനലൂര്‍ റൂട്ടില്‍ മിനി ബസുകള്‍ ലഭിക്കുന്ന മുറയ്ക്ക് സര്‍വ്വീസുകള്‍ ആരംഭിക്കും. പത്തനംതിട്ട – അങ്ങാടിക്കല്‍ – തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉടന്‍ സര്‍വ്വീസ് ആരംഭിക്കും. ഇത് പത്തനംതിട്ടയില്‍ നിന്ന് ചികില്‍സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ഗാരേജിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ എത്തും. ബസ് ടെര്‍മിനല്‍ -കം- ഷോപ്പിംഗ് കോംപ്ലക്‌സ് സംബന്ധിച്ച അവസാന ഘട്ട സിവില്‍ വര്‍ക്കുകള്‍ അടിയന്തരമായി പരിഹരിച്ച് കടമുറികള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഫയര്‍ എന്‍.ഒ.സി.യ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കനോപ്പി, ഫയര്‍ & സേഫ്റ്റി തുടങ്ങിയ അത്യാവശ മാനദണ്ഡങ്ങള്‍ തീര്‍ക്കുന്നതിന് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി. ശബരിമല ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ എ.സി. ഡോര്‍മിറ്ററി സൗകര്യം എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ചെയ്യുന്നതിന് തീരുമാനിച്ചു.

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി പ്രമോജ് ശങ്കര്‍, പ്രദീപ് കുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍ & ഓപ്പറേഷന്‍സ്), റോയി ജേക്കബ് ച്രീഫ് ട്രാഫിക് ഓഫീസര്‍ -ഇന്‍-ചാര്‍ജ്ജ്), ഉല്ലാസ് ബാബു (കെ സിഫ്റ്റ്), തോമസ് മാത്യു (അസി. ട്രാന്‍. ഓഫീസര്‍), ഷറഫ് മുഹമ്മദ് (എസ്റ്റേറ്റ് ഓഫീസര്‍), ജയിംസ് (ഡിപ്പോ എഞ്ചിനിയര്‍), രാജന്‍ ആചാരി (ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട), മനോജ് (ഇന്‍സ്‌പെക്ടര്‍ സോണല്‍ ഓഫീസ്) എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ   തുറക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ (ഏപ്രിൽ 11ന്) രാവിലെ 10 മണിക്ക് തുറക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ...
- Advertisment -

Most Popular

- Advertisement -