തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന് ഉച്ചയോടെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയത്.
തിരുവല്ല പുളിക്കീഴ് എസ്.എച്ച്.ഒ അജിത് കുമാറിന് കഴിക്കാനായി വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പഴുതാരയെ കണ്ടെത്തിയതോടെ ഉടൻ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. ഉടൻ അവർ സ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ
വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകി.