തിരുവല്ല: സ്വകാര്യ കരാറുകാരുടെ സംഘടനയായ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) അഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ല രാമൻചിറ ട്രാഫിക് സിഗ്നലിന്റെ സമീപത്തെ അപകടകരമായ കുഴികൾ അടച്ചു.
സംസ്ഥാന സെക്രട്ടറി എം എസ് ഷാജി, ജനറൽ കൺവീനർ ടി വിനോദ്, ജില്ലാ പ്രസിഡൻ്റ് ബി മനോഹരൻ, ട്രഷറർ കനകപ്പൻ, പബ്ലിസിറ്റി കൺവീനർ ഷാബു രവീന്ദ്രൻ, സ്വാഗത സംഘം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
ഫെബ്രുവരി 8, 9, 10 തീയ്യതികളിലാണ് സമ്മേളനം തിരുവല്ലായിൽ നടക്കുന്നത്.