തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് – റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും നിരണം വൈ.എം.സി.എ യിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗാസായിലും മറ്റ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകൾ പട്ടിണി മരണങ്ങൾ ഉൾപ്പെടെ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഒരു കാലത്തും പ്രോത്സാഹനം അർഹിക്കുന്നില്ലായെന്നും നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിനായി നമ്മളും പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
മുൻ ദേശീയ പ്രസിഡൻ്റ് ജസ്‌റ്റിസ് ജെ. ബഞ്ചമിൻ കോശി മുവ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ അഡ്വ.വി.സി സാബു, കേരള റീജൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, റൂബി ജൂബിലി കമ്മറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, കൺവിനർ ജോ ഇലഞ്ഞിമൂട്ടിൽ, വൈ.എം.സി.എ പ്രസിഡൻ്റ് വർഗീസ് എം. അലക്സ്, സാമൂഹിക സേവന കമ്മറ്റി ചെയർമാൻ കെ.സി മാത്യു, മലബാർ ഗോൾഡ് മാനേജർ ശ്യം സുന്ദർ എസ്, മുൻ സബ് – റീജൺ ചെയർമ്മാരായ പ്രൊഫ. ഫിലിപ്പ് എൻ. തോമസ്,അഡ്വ. എം.ബി നൈനാൻ, ഡോ. ജോസ് പാറക്കടവിൽ, സെക്രട്ടറി സാബു ആലഞ്ചേരിയിൽ, മുൻ പ്രസിഡൻ്റ് കുര്യൻ കൂത്തപ്പള്ളി, മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു.
സബ് – റീജണിലെ വിവിധ യൂണിറ്റിലെ അംഗങ്ങളായ അദ്ധ്യാപകരെ യോഗത്തിൽ ആദരിച്ചു.






