തിരുവല്ല: പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. സി. സാബു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സംസ്കാരസാഹിതി സംസ്ഥാന ജന. സെക്രട്ടറി രാജേഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. പെരിങ്ങര രാജഗോപാൽ, ജിജി ചാക്കോ, രാധാകൃഷ്ണൻ അറേക്കുളം, മനോജ് കളരിക്കൽ, കൃഷ്ണൻകുട്ടി ഓട്ടത്തിൽ, മുരളീധരൻ, ജോൺ മാത്യു, എബ്രഹാം മന്ത്രയിൽ, ശോഭ ഹരികൃഷ്ണൻ, റോയി എന്നിവർ പ്രസംഗിച്ചു.






