Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorമിത്രപ്പുഴ കടവിൽ...

മിത്രപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ  തീർത്ഥാടകൻ മരിച്ചു

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവർ ടാക്സി മാർഗം പമ്പയിലേക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തി. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്.

നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. വെളളത്തിൽ  താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസും ഫയർ ഫോഴ്സും എത്തി മൃതദേഹം  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുനലൂർ അറക്കൽ ഇടയം ചന്ദ്രമംഗലത്ത് ചന്തു എന്ന് വിളിക്കുന്ന അനുലാലിനെ (26) അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവും 120000...

ജില്ലാ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ

തിരുവല്ല :  പത്തനംതിട്ട ജില്ലാ  ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ.  ബിലീവേഴ്‌സ് ചർച്ച് റെസിഡൻ്റഷ്യൽ  സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.  അഴിയിടത്തുച്ചിറ വല്ലത് വീട്ടിൽ അജേഷ് കുമാർ,...
- Advertisment -

Most Popular

- Advertisement -