Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപനി ബാധിച്ച്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ചുമാസം ഗർഭിണി

അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. അടൂർ സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാസർകോട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർകോട് : കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ കേസ് പ്രതി മുബഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചയൊണ് സംഭവം. 2016ലെ പോക്സോ കേസിൽ ഈ മാസമാണ്...

ധർമ്മിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷ : അഡ്വ.ബിജു ഉമ്മൻ

തിരുവല്ല : പ്രലോഭനങ്ങളുടെ ലോകത്ത് ധർമിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷയാണെന്നും സത്യത്തിനു വേണ്ടി ലാഭ- നഷ്ടങ്ങൾ പരിഗണിക്കാതെ നിലകൊള്ളുന്ന യുവതലമുറയെ വർത്തെടുക്കുകയാണ് യഥാർത്ഥ സേവനമെന്നും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ....
- Advertisment -

Most Popular

- Advertisement -