Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസ്വർണ്ണവും പണവും...

സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലെ പ്രതി പോലീസ്  പിടിയിൽ

കോട്ടയം : വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലെ  പ്രതി പോലീസ് പിടിയിൽ. മലപ്പുറം ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്നു വിളിക്കുന്ന പി സി സുരേഷ് (64) ആണ് പിടിയിൽ ആയത്. ഇന്നലെ മലപ്പുറം കരുവാരക്കുണ്ട് ഭാഗത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2025 ഫെബ്രുവരി 17 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് ആനിക്കാട് വടക്കുംഭാഗത്ത് കോക്കാട്ട്മുണ്ടക്കൽ വീട്ടിൽ സുനിൽ കെ.തോമസിന്‍റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ 200000 (രണ്ടു ലക്ഷത്തോളം) രൂപയുടെ മുതലുകൾ മോഷണം പോയിരുന്നു.

തുടർന്ന് ഈ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങൾക്ക് ഒടുവിൽ മലപ്പുറത്തുനിന്നും പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് ; കേസുകൾ അവസാനിപ്പിക്കുന്നു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് കേസ് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് കേസുകൾ അവസാനിപ്പിക്കുന്നത്.കോടതിയിൽ മൊഴി നൽകാൻ പലരും...

ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24  തീയതികളിൽ

കോട്ടയം: കേരളാ കോൺഗ്രസ് (എം) പോഷക സംഘടനയായ ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24 തീയതികളിൽ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊൻകുന്നം വർക്കി ഹാളിലെ കെ...
- Advertisment -

Most Popular

- Advertisement -