Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsKonniസ്‌കൂളിലെ ഓഫീസിൽ...

സ്‌കൂളിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍  രണ്ട് പൂർവ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് തന്‍സീര്‍ മന്‍സിലില്‍ തന്‍സീര്‍, രജനി വിലാസത്തില്‍ മിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും നാല് ലാപ്‌ടോപ്പുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടുവാനും രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി കണ്ടെത്താനും ഉണ്ടെന്ന് കൂടൽ പൊലീസ് അറിയിച്ചു .

സ്‌കൂളിലെ അലമാരയില്‍ നിന്നും 6 ലാപ്‌ടോപ്പുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 28ന് സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്‌കൂളില്‍ പരിശോധന നടത്തിയപ്പോള്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച 6 ലാപ്‌ടോപ്പുകള്‍ കാണാനില്ലെന്ന് കാട്ടി സ്‌കൂള്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ പൂട്ടിയിട്ടിരുന്ന അലമാരയുടെ താക്കോല്‍ പോലീസ് പരിശോധന നടത്തുമ്പോൾ സ്‌കൂളില്‍ തന്നെയുണ്ടായിരുന്നു . താക്കോല്‍ ഉപയോഗിച്ച്‌ അലമാര തുറന്ന് ലാപ്‌ടോപ്പുകള്‍ എടുത്തശേഷം താക്കോല്‍ അവിടെത്തന്നെ മോഷ്ടാക്കൾ തിരികെ വച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളം ഇറങ്ങി: പുതമണ്‍ താത്കാലിക പാലം വീണ്ടും തുറന്നു

റാന്നി: കനത്ത മഴയില്‍ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമണ്‍ താത്കാലിക പാത വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. ബ്ലോക്കുപടി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ്...

Kerala State Lotteries Results 19-03-2024:Sthree Sakthi Lottery Result

1st Prize Rs.7,500,000/- (75 Lakhs) SD 519006 (NEYYATTINKARA) Consolation Prize Rs.8,000/- SA 519006 SB 519006 SC 519006 SE 519006 SF519006 SG 519006 SH 519006 SJ 519006 SK...
- Advertisment -

Most Popular

- Advertisement -