Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKonniസിപിഎം ഏരിയാ...

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

കോന്നി : പൊലീസ് ജീപ്പിൻ്റെ മുകളിൽ വച്ച് പരാതി എഴുതിയെന്ന് ആരോപിച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി. രാജേഷ് കുമാറിനാണ് മർദനമേറ്റത്. പൊലീസ് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു വെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കോന്നി സ്റ്റേഷനിൽ രാജേഷ് കുമാറിനൊപ്പം എത്തിയ പരാതിക്കാരൻ പൊലിസ് ജീപ്പിന് മുകളിൽ വച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിതനാക്കിയത്.തുടർന്ന് നടന്ന വാക്കുതർക്കത്തിനിടെയാണ് രാജേഷ് കുമാറിന് മർദനമേറ്റത്. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷ് കുമാർ ഡ്രൈവർക്കെതിരെ പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

പത്തനംതിട്ട : പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ്...

കെ.പി.എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന്

ചെങ്ങന്നൂർ: കെ.പി എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന് വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ആഡിറ്റോറിയത്തിൽ ( ചാത്തൻ മാസ്റ്റർ നഗർ) രാവിലെ 9 ന് നടക്കും.10 ന് പ്രതിനിധി സമ്മേളനം .ജില്ല...
- Advertisment -

Most Popular

- Advertisement -