കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫീസറുടെ ഭാര്യയുമായ സുമയ്യ സുബൈറാ(30)ണ് അറസ്റ്റിലായത്.
ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടപ്പെട്ടിരുന്നു .ഈ ബാധ്യത തീർക്കാൻ അയൽവാസിയായ ലതയോട് പണം ആവശ്യപ്പെട്ടു .എന്നാൽ ഇവർ വിസമ്മതിച്ചതോടെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.ഗുരുതരമായി പരുക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.