തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് (20) മരിച്ചത് .കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് .
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.വീട്ടില്‍ നിന്ന് നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.സംഭവ സമയത്ത് മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .