Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, ശാഖകളിലുമായി  13 ദിവസമായി നടന്ന ധ്യാനയോഗത്തിന് ശേഷം ഇന്നലെ വൈകിട്ട് വിവിധ ശാഖകളിൽ നിന്നെത്തിയ പദയാത്രീകരെ സഭാ നേതൃത്വം സ്വീകരിച്ചു.

സഭാ പ്രസിഡൻ്റ്  വൈ സദാശിവന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനയും തുടർന്ന്  ഗുരുകുലശ്രേഷ്ഠൻ മാരുടെ ആത്മീയ പ്രഭാഷണങ്ങളും നടത്തി. സഭാ പ്രസിഡൻ്റ്  വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ  എം.ഭാസ്‌ക്കരൻ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ ഉപവാസ ധ്യാനയോഗത്തിന് നേതൃത്വം നല്കി.

ഇന്ന് പുലർച്ചെ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ‌ ഫാക്ടറി...

മലപ്പുറത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ .കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ...
- Advertisment -

Most Popular

- Advertisement -