Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപിആർഡി  നിക്ഷേപ...

പിആർഡി  നിക്ഷേപ തട്ടിപ്പ് കേസ് : 27.88 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി

കോഴഞ്ചേരി : പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചു വന്ന പിആർഡി മിനി നിധി കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 27.88 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
നിക്ഷേപകരെ വഞ്ചിച്ച് 45 കോടി രൂപ തട്ടിയ കേസിലാണ് ഇ.ഡിയുടെ നടപടി.
കമ്പനി മാനേജിങ് ഡയറക്ടർ ഡി. അനിൽകുമാർ, കുടുംബാംഗങ്ങൾ, മുൻ മാനേജർ ഡേവിഡ് ജോർജ് എന്നിവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.

16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്.നിക്ഷേപ തട്ടിപ്പ് കേസിൽ ആകെ 122 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപകരുടെ തുകകൾ പ്രതികൾ സ്വന്തം പേരുകളിൽ റിയൽ എസ്റ്റേറ്റ് മേഖലകളിലും വിവിധ ബാങ്കുകളിലുമായാണ് നിക്ഷേപിച്ചിരുന്നത്.

കേസിൽ പിടിയിലായ ഡി. അനിൽകുമാറും ഡേവിഡ് ജോർജും ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുകയാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരണം . ആലപ്പുഴ...

ശബരിമല തീർത്ഥാടനം: കാനന പാത താണ്ടി സന്നിധാനത്തെത്തുന്നത് ആയിരങ്ങൾ

ശബരിമല: ശബരിമല പൂങ്കാവനത്തിൻ്റെ മടിത്തട്ടിലൂടെ കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പ ദർശനത്തിനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ...
- Advertisment -

Most Popular

- Advertisement -