തിരുവല്ല : കുറ്റൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകരുടെ ചിരകാല അഭിലാഷമായ പച്ചക്കറി വിപണിയ്ക്ക് കളമൊരുങ്ങുന്നു. കർഷകന് ഇടനിലക്കാരില്ലാതെ പരമാവധി വില തന്റെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതിനും ഉപഭോക്താവിന് കുറഞ്ഞ വിലയിൽ നാടൻ ഉത്പന്നങ്ങൾ ലഭിക്കുന്നതിനും സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഏപ്രിൽ 12 മുതൽ കുറ്റൂർ ആറാട്ടുകടവിന് സമീപം (ആറാട്ടുകടവിനും സഹകരണ ബാങ്കിനും ഇടയിൽ) എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4.30 മുതൽ 6.30 വരെ നാടൻ വിഭവങ്ങളുടെ ഗ്രാമ ചന്ത ആരംഭിക്കുന്നത്.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട, കൂൺ, തേൻ, വെളിച്ചെണ്ണ തുടങ്ങി വീട്ടാവശ്യം കഴിഞ്ഞുള്ള ലഭ്യമായ എല്ലാ നാടൻ വിഭവങ്ങളും വിപണിയിലെത്തിച്ചു കർഷകർക്ക് വിൽക്കുവാൻ സാധിക്കും.
വിപണിയുടെ പ്രവർത്തനം
കർഷകരാൽ സ്വയം നിയന്ത്രിത വിപണി ആയിരിക്കും. നേതൃ നിരയിൽ അഡ്മിൻമാരായി കർഷകർ ഉണ്ടാകുന്നതാണ്.
വിപണിയിൽ എത്തിക്കുവാൻ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങൾ ഏതെല്ലാമെന്നു കർഷകർ ഒരു ദിവസം മുൻപേ ഈ അഡ്മിൻ മാരെ അറിയിക്കണം. അതനുസരിച്ചു എത്ര അളവ് കൊണ്ടുവരണമെന്നുള്ള നിർദ്ദേശം കർഷകർക്ക് നൽകും.
വിപണിയിൽ, അതാതു ദിവസത്തെ മാർക്കറ്റ് വില അനുസരിച്ചു നിശ്ചയിക്കുന്ന ഏകീകൃത വിലയാവും ഉൽപ്പന്നങ്ങൾക്ക് ഉണ്ടാവുക. ഈ വില അനുസരിച്ചു മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സാധിക്കുകയുള്ളൂ. സാധനങ്ങൾ വാങ്ങാൻ വരുന്ന കസ്റ്റമർ ചില്ലറയും ബാഗ് (കവർ) കരുതേണ്ടതാണ്.
ഓരോ കർഷകനും സ്വന്തം ഉത്തരവാദിത്വത്തിൽ തനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തു ഉത്പന്നങ്ങൾ വിൽക്കേണ്ടതും വില്പനക്ക് ആവശ്യമായ ത്രാസ്സ്, കവർ മുതലായവ കൊണ്ട് വരേണ്ടതും വില്പനക്ക് ശേഷമുള്ളവ തിരികെ കൊണ്ടുപോകേണ്ടതുമാണ്.നാടൻ ഉത്പന്നങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് :
1) സന്തോഷ് -9947055367
2) ബിനു കുമാർ -8606913658
3) സാമൂവേൽ -9447554446
4) ശ്രീവല്ലഭൻ നായർ -9567617829
5) മനോജ് -9074699903
5) ചാക്കോ മാത്യു – 9446966115