Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: നാളെ തുടങ്ങും

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ് ജപം. മുറജപം പൂര്‍ത്തിയാകുന്ന 2026 ജനുവരി 14ന് ലക്ഷം ദീപങ്ങള്‍ ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ കാഴ്ചയൊരുക്കും.

വേദമന്ത്രജപവും സഹസ്രനാമജപവും ജലജപവും ഈ ദിവസങ്ങളിലായി നടക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന കളഭങ്ങളില്‍ മാര്‍കഴി കളഭം മുറജപത്തിന്റെ അവസാനത്തെ ഏഴുദിവസങ്ങളിലായി നടക്കും. കളഭത്തിനുശേഷം മുറജപത്തിന്റെ സമാപനമായി ലക്ഷദീപം ജനുവരി 14നാണ്. ഋക്, യജുര്‍, സാമ വേദങ്ങളാണ് ക്രമമായി മുറ ജപത്തില്‍ ജപിക്കുന്നത്.

സമയനിഷ്ഠയോടുകൂടി എട്ടുദിവസം കൊണ്ട് വേദസംഹിത ഒരാവര്‍ത്തി ചൊല്ലിത്തീര്‍ക്കുന്നതാണ് ഒരു മുറ. വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്ന രീതിയാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. എട്ടാം ദിവസത്തെ ജപത്തിനൊടുവില്‍ രാത്രി 8.30ന് മുറശീവേലി നടക്കും.

ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, പന്തല്‍ വൈദികന്‍, കൈമുക്ക് വൈദികന്‍, കപ്ലിങ്ങാട് വൈദികന്‍, ചെറുമുക്ക് വൈദികന്‍ തുടങ്ങിയ സ്ഥാനികള്‍ക്കു പുറമേ കാഞ്ചീപുരം, ഉടുപ്പി, മഹാരാഷ്‌ട്ര, തിരുപ്പതി, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവർ മുറജപത്തില്‍ പങ്കെടുക്കും.

27നാണ് ആദ്യമുറശീവേലി. ഡിസംബര്‍ 5, 13, 21, 29, ജനുവരി 6 എന്നീ ദിവസങ്ങളില്‍ ആറുമുറ പൂര്‍ത്തിയാകും. 14ന് ഏഴാം മുറയില്‍ ലക്ഷദീപത്തോടുകൂടി പൊന്നും ശീവേലി നടക്കും. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തുടങ്ങിവച്ച ചടങ്ങുകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം : മൂന്ന് ജില്ലകളില്‍ തീവ്രമഴ

പത്തനംതിട്ട : സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം.മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന്  തുറക്കും: കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും.

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം...
- Advertisment -

Most Popular

- Advertisement -