Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaധനുമാസകമ്പത്തിന് ആറന്മുളയിലും...

ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി

ആറന്മുള : പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.

ജനുവരി 13 ന് പുലർച്ചെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്ര പരിസരത്ത് ധനുമാസക്കമ്പം നടക്കുന്നത്.ആറന്മുളയുടെ മാത്രം സ്വന്തമായ  സവിശേഷ ആചാരമാണ് ധനുമാസക്കമ്പം.

ക്യഷ്ണാർജ്ജുനൻമ്മാർ ഖാണ്ഡവ വനം അഗ്നിദേവന് സമർപ്പിച്ചതിൻ്റെ ഓർമ്മയ്ക്കായാണ് ധനുമാസക്കമ്പം ആചരിച്ചു വരുന്നത്. ധനുമാസാരംഭം മുതൽ ആറൻമുള ക്ഷേത്ര പരിസരത്തുള്ള കുട്ടികൾ പരിസര പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച്, തണുങ്ങ് എന്ന  കമുകോലകൾ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന തണുങ്ങ് ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിന് കിഴക്കേ നടയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന മൂർത്തിട്ട ഗണപതീക്ഷേത്രപരിസരത്ത് എത്തിച്ച് സൂക്ഷിക്കും.

ഓരോ ദിവസവും തണുങ്ങ് ശേഖരണത്തിന് ശേഷം വിഘ്നനിവാരണനായ മൂർത്തിട്ട ഗണപതിക്ക്  മുൻപിലെത്തി വഞ്ചിപ്പാട്ട് പാടി സ്തുതിച്ച ശേഷമാണ് കുട്ടികൾ മടങ്ങിപ്പോവുക. കുട്ടികൾക്ക് പിന്തുണയും സഹായവും പ്രോത്സാഹനവും നൽകി മുതിർന്നവരും ഒപ്പമുണ്ടാകും.

മകര സംക്രമത്തിന് മുന്നോടിയായി ധനുമാസത്തിലെ അവസാന നാളിൽ പുലർച്ചെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച തൂണിൽ തണുങ്ങുകൾ കെട്ടിയശേഷം, കമ്പത്തിൽ അഗ്നി പകരുന്നതാണ് ചടങ്ങ്. ഖാണ്ഡവ വനം ദഹിപ്പിച്ചതിനെ അനുസ്മരിക്കുന്ന ധനുമാസകമ്പ ചടങ്ങിൽ കൃഷ്ണാർജ്ജുനന്മാരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രമേശ് ചെന്നിത്തല എം. എൽ. എ തിരുവല്ലാ സഭാ ആസ്ഥാനങ്ങളിലെത്തി

തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എം. എൽ. എ സഭാ ആസ്ഥാനത്തെത്തി സന്ദർശിച്ചു ചർച്ച നടത്തി...

Kerala Lotteries Results : 11-12-2024 Fifty Fifty FF-120

1st Prize Rs.1,00,00,000/- FP 701324 (THRISSUR) Consolation Prize Rs.8,000/- FN 701324 FO 701324 FR 701324 FS 701324 FT 701324 FU 701324 FV 701324 FW 701324 FX 701324...
- Advertisment -

Most Popular

- Advertisement -