Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsരാഷ്‌ട്രപതി ദ്രൗപദി...

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തുക ദേവസ്വം ബോര്‍ഡ് ജീപ്പില്‍

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പമ്പയില്‍ നിന്ന് ശബരിമലയില്‍ എത്തുക ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഗൂര്‍ഖാ ജീപ്പില്‍. വാഹന വ്യൂഹം ഒഴിവാക്കിയാണ് മലകയറുക. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ നിലയ്‌ക്കലിലേക്ക് തിരിക്കും. 10.20ന് നിലയക്കലിലെത്തുന്ന രാഷ്‌ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും.

ഉച്ചയ്‌ക്ക് 12 ഓടെ രാഷ്ടപതി സന്നിധാനത്ത് എത്തും. ദര്‍ശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്നിന് പമ്പയിലേക്ക് തിരിക്കും. തിരിച്ച് റോഡ് മാര്‍ഗം നിലയ്‌ക്കലിലെത്തുന്ന രാഷ്‌ട്രപതി ഹെലിക്കോപ്റ്ററില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഈ മാസം 21ന് വൈകുന്നേരമാണ് രാഷ്‌ട്രപതി കേരളത്തിലെത്തുക.  സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 24ന്  മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു...

ഓപ്പറേഷൻ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകൾ

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു...
- Advertisment -

Most Popular

- Advertisement -