പത്തനംതിട്ട : ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന “പ്രതിഷേധ തീപ്പന്തം ” ഇലന്തൂരിൽ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ജയശ്രി മനോജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്,പഞ്ചായത്ത് വൈസ് പ്രസിഡൻ് വിൻസൺ ചിറക്കാല,മേഴ്സി മാത്യൂ, ഇന്ദിര എ.ഇ.,മനോഷ്കുമാർ, സതീദേവി,സോജൻ ജോർജ്ജ്,എം.റ്റി.വർഗീസ്,റോണി മേമുറിയിൽ,രഘുനാഥ്,സീനു ഏബ്രഹാം,ജിജി ജോൺ ,രഞ്ജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.