കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.3 5 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. മുർഷിദാബാദിലാണ് കലാപം നടന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ 300 ബിഎസ്എഫ് ഉദ്യോഗസ്ഥരെ മുർഷിദാബാദിൽ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി.മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു .മുർഷിദാബാദിൽ സ്ഥിതിഇപ്പോഴും രൂക്ഷമായി തുടരുകയാണ് .ഹൈന്ദവരെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്നും ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ബിജെപി ആരോപിച്ചു .