ന്യൂഡൽഹി: ഉത്സവങ്ങളോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകുന്നതിനായി പൊതുഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി.
ദീപാവലി, നവരാത്രി പോലുള്ള ഉത്സവങ്ങളുടെ ആഘോഷങ്ങൾക്കായി പൊതുഫണ്ടിൽ നിന്ന് പണം വിനിയോഗിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അതത് വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും അനാവശ്യ ചെലവുകൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും