ന്യൂഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി.പ്രോട്ടോക്കോള്‍ ലംഘിച്ച് പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ നേരിട്ട് സ്വീകരിച്ചു. വൈകുന്നേരം 6.35-നാണ് റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തിയത് .നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുതിനെ അനുഗമിക്കുന്നുണ്ട്.
2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പുടിൻ ഇന്ത്യയിലെത്തിയത്.നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.






