അലാസ്ക : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലെ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ചർച്ച അവസാനിച്ചു .മൂന്നു മണിക്കൂർ നീണ്ട ചർച്ചയെ തുടർന്ന് ഇരു നേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തി.അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു .അടുത്ത ചർച്ച മോസ്കോയിലാകാമെന്നും പുട്ടിൻ ട്രംപിനോട് പറഞ്ഞു. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.






