Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsചോദ്യപ്പേപ്പർ ചോർന്ന...

ചോദ്യപ്പേപ്പർ ചോർന്ന വിഷയം: കെ എസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച്  നടത്തി

പത്തനംതിട്ട : നീറ്റ്, നെറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് കെഎസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിന് മുന്നിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്തി. കെ എസ് യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമര പരിപാടികളുടെ ഭാഗമായാണ് പത്തനംതിട്ടയിലും സമരം  സംഘടിപ്പിച്ചത്.
    
ഡിസി സി പ്രസിഡൻ്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ മേഖല മോദി സർക്കാർ കച്ചവടം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന മത്സരപ്പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്ത മോദി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
   
കെ എസ് യു ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ, തൗഫിക്ക് രാജൻ, ഫെന്നി നൈനാൻ, ലിനറ്റ്മെറിൻ തുടങ്ങിയവർ നേത്യത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും

തിരുവല്ല : നെടുമ്പ്രം പടിഞ്ഞാറേക്കര 1389-ാo നമ്പർ ദേവീവിലാസം എൻ എസ് എസ്  കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ  ഡോ.രമേശ് ഇളമൺ...

29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

അടൂർ: 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ....
- Advertisment -

Most Popular

- Advertisement -