ബ്രിസ്ബെയ്ൻ : ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെയ്‌നില്‍ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ആര്‍. അശ്വിന്‍.537 വിക്കറ്റുകളാണ് നേടിയത്. അഡ്‍ലെയ്ഡിൽ നടന്ന ബോർഡർ – ഗാവസ്കർ ട്രോഫി ട്രോഫിയിലാണ് അവസാനം കളിച്ചത്.
