Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeHealthപേവിഷ ബാധ...

പേവിഷ ബാധ : പ്രത്യേകം ശ്രദ്ധിക്കണം

പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ മുറിവ് പറ്റിയഭാഗം 15 മിനിറ്റ് ടാപ്പ് തുറന്ന വെള്ളത്തിലോ, കോരി ഒഴിച്ചോ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇതിലൂടെ 99 ശതമാനം അണുക്കളും ഇല്ലാതാകും. മുറിവ് കെട്ടിവയ്ക്കരുത്. എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തി പേവിഷബാധയ്ക്ക് എതിരായ കുത്തിവയ്പ്പ് ആരംഭിക്കണം.

ഗുരുതരമായവയ്ക്ക് വാക്‌സിനു പുറമേ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പും എടുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണം. പ്രതിരോധകുത്തിവയ്പ്പ് എടുത്ത വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കടിയേറ്റാലും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം. സ്ഥിരമായി മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുന്‍കൂട്ടി പ്രതിരോധകുത്തിവയ്പ്പ് എടുക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കളിക്കിടയില്‍ മൃഗങ്ങളുടെ മാന്തലോ കടിയോ ഏറ്റാല്‍ ആ വിവരം മാതാപിതാക്കളെ അറിയിക്കണം. ഇവ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കടിയേറ്റ ദിവസം, തുടര്‍ന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളില്‍ നാല് ഡോസ് ഐ ഡി ആര്‍വിയാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്‌സിന്‍ എടുത്ത് അവസാനിപ്പിക്കരുത്. മുഴുവന്‍ ഡോസും കൃത്യമായി പൂര്‍ത്തിയാക്കണം. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നതിനാല്‍ പെട്ടെന്നു പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണമെന്നും ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

എല്ലാ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പേവിഷബാധയ്ക്ക് എതിരായ പ്രതിരോധവാക്‌സിന്‍ ലഭ്യമാണ്. കോന്നി മെഡിക്കല്‍ കോളേജ്, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പ് ലഭ്യമാണ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 30-06-2024 Akshaya AK-658

1st Prize Rs.7,000,000/- AS 585027 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY...

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി : പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

കൊച്ചി : ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി അൻവർ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ്...
- Advertisment -

Most Popular

- Advertisement -