ന്യൂഡൽഹി : രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും.സോണിയ ഗാന്ധിയുടെ സീറ്റാണു റായ്ബറേലി. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് മത്സരിച്ചിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്.അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.
റായ്ബറേലിയിലും അമേഠിയിലും മേയ് 20-നാണ് ഇലെക്ഷൻ .രണ്ടിടത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും.