തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയിലെ രണ്ടാം പ്രതിയായ സുഹൃത്തും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു .രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ ഹര്‍ജി നല്‍കിയത്.നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുലിന്റെ നിര്‍ദേശപ്രകാരം ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി.
യുവതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുളിക എത്തിച്ച് നല്‍കിയെന്നാണ് ജോബിയുടെ വാദം. ഗുളികയുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു.കേസ് വന്നതോടെ ജോബിയും ഒളിവിലാണ്. ഹർജിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ കോടതി ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.






