Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiറെയില്‍ നീരിന്റെ...

റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ: മാറ്റം സെപ്റ്റംബര്‍ 22 മുതല്‍

ന്യൂഡല്‍ഹി: റെയില്‍ നീര്‍ എന്ന പേരില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയില്‍വേ. ജിഎസ്ടി പരിഷ്‌കരണത്തിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബര്‍ 22 മുതല്‍ വിലക്കുറവ് നിലവില്‍ വരും. ഇതോടെ ഒരു ലിറ്ററിന്റെ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാകും വില. മുന്‍പ് ഇത് 15 രൂപയായ അര ലിറ്റര്‍ റെയില്‍ നീരിന്റെ വില 10 രൂപയില്‍നിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം ഔദ്യോഗിക എക്‌സ് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍ നീരിന് മാത്രമല്ല വിലക്കുറവുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആര്‍സിടിസിയുടെയോ റെയില്‍വേയുടെയോ പട്ടികയിലുള്ള മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വില വ്യത്യാസം ബാധകമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ...

സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ...
- Advertisment -

Most Popular

- Advertisement -